വിഴിഞ്ഞം : രാജ്യാന്തര തുറമുഖത്ത് ആദ്യ ചരക്ക് കപ്പൽ –സാൻ ഫെർണാണ്ടോ– 10ന് രാത്രി വൈകി വിഴിഞ്ഞം പുറം കടലിൽ നങ്കൂരമിടും.11ന് തുറമുഖ ബെർത്തിൽ അടുക്കുന്ന കപ്പലിൽ നിന്നു ചരക്കിറക്കൽ ജോലി അന്നു തന്നെ തുടങ്ങും. കപ്പലിൽ സമീപ വിദേശ രാജ്യങ്ങളിലേക്കുമുള്ള കണ്ടെയ്നറുകളും ഉണ്ടെന്നു വിവരമുണ്ട്.അവയെ കൊണ്ടു പോകുന്നതിനുള്ള രണ്ടു ചെറുകപ്പലുകളും അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞത്ത് അടുക്കും.12 ലെ സ്വീകരണ ചടങ്ങിനു പിന്നാലെ സാൻ ഫെർണാഡോ കൊളംബോക്കു പുറപ്പെടുമെന്നാണ് വിവരം. പുറം കടലിൽ നിന്നു ആദ്യ ചരക്കു കപ്പലിനെ ബെർത്തിലേക്ക് വാട്ടർ സല്യൂട്ടോടെ വരവേൽക്കും. വലിയ ടഗായ ഓഷ്യൻ പ്രസ്റ്റീജ് നേതൃത്വത്തിൽ ഡോൾഫിൻ സീരിസിലെ 27,28,35 എന്നീ ചെറു ടഗുകളാണ് വാട്ടർ സല്യൂട്ട് നൽകിയുള്ള സ്വീകരണമൊരുക്കുക. 11ന് രാവിലെ 9 നും 10 നും ഇടയിൽ കപ്പലിനെ ബെർത്തിലേക്ക് ആനയിക്കുമെന്നാണ് അറിയുന്നത്. 12ന് മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാരും ചേർന്നുള്ള സ്വീകരണ ചടങ്ങ് നടത്തുംബെർത്തിങ് നടത്തുന്നതിനു പിന്നാലെ ചരക്കിറക്കൽ ജോലി തുടങ്ങും. 1500 മുതൽ 2000 വരെ കണ്ടെയ്നറുകൾ ആവും കപ്പലിൽ ഉണ്ടാവുക എന്നാണ് പ്രാഥമിക വിവരം.ഇവ ഇറക്കുന്നതിനു ഒരു ദിവസം മതിയാകും എന്നു ബന്ധപ്പെട്ടവർ പറയുന്നു. ഓട്ടമേറ്റഡ് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന എസ്ടിഎസ്, യാർഡ് ക്രെയിനുകളാണ് ചരക്കിറക്കൽ ദൗത്യം നടത്തുന്നത്.വലിയ കപ്പലിൽ നിന്നു ചെറു കപ്പലിലേക്കുള്ള ചരക്കു കയറ്റൽ(ട്രാൻഷിപ്മെന്റ്) നടത്തുന്നതിനായി മാറിൻ അജൂർ, സീസ്പാൻ സാ
