അഞ്ചുതെങ് പഞ്ചായത്ത് കായിക്കര ആശാൻ സ്മാരകത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഹരിതസമൃദ്ധിക്കായി പുന്ന തീരം പരിപാടിയക്ക് വൈസ് പ്രസിഡന്റ്. ലിജ ബോസ് സ്വാഗതം ആശംസിക്കുകയും നവകേരളം കർമ്മ പദ്ധതി 2 ന്റെ സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. ടി. എൻ. സീമ ഉൽഘാടനം നിർവഹിച്ചു സംസാരിക്കുകയും, തുടർന്ന് പി എച് ഡി നേടിയ ചിറയിൻകീഴ് ബി ഡി ഓ . സ്റ്റാർലി ഓ. എസ. നു ഹരിതകേരളത്തിന്റെ ആദരവ്, യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ കുട്ടികളെയും ടീച്ചർ ആദരിക്കുകയും, പുന്ന തൈ സി ഡി എസ ചെയര്പേഴ്സൻ ശ്യാമ പ്രകാശിനു നൽകി കൊണ്ട് പരിപാടി ഉൽഘാടനം നിർവഹിച്ചതായി പ്രഖ്യാപിക്കുകയും, കായിക്കര തീരത്തു പുന്ന തൈ നട്ടുകൊണ്ട് നടീൽ ഉൽഘാടനവും ടീച്ചർ നിർവഹിച്ചു.

തുടർന്ന് ജില്ലാ ഡിവിഷൻ മെമ്പർ ആർ . സുഭാഷ്, ബ്ലോക്ക് മെമ്പർമാരായ ജോസെഫിൻ മാർട്ടിൻ, ജയ ശ്രീരാമൻ, ശ്രീകല, പഞ്ചായത്ത് അംഗങ്ങൾ, ലോക്കൽ പോലീസ് സി ഐ . ബിനീഷ്, കോസ്റ്റൽ പോലീസ് സി ഐ . ചന്ദ്രദാസ്, എസ എൻ ബി ഇ ഡി ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ശ്രീമതി. ഷീബ, എസ എൻ വി എച് എസ എസ് എസ് നെടുങ്ങണ്ട പ്രിൻസിപ്പൽ ഷീബ. ഡി ., എൻ എസ് എസ് ചുമതലയുള്ള അധ്യാപിക, മത്സ്യഫഡ് ബോർ അംഗം . ജരാൾഡ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. പ്രവീൺ ചന്ദ്ര, പഞ്ചായത്ത് സെക്രട്ടറി. രാജീവ്, എൻ ആർ ഇ ജി എസ് എ ഇ. ഷംനാദ്, എൻ കെ പി കിളിമാനൂർ ആർ പി , ചിറയിൻകീഴ് ആർ പി ,എസ എൻ വി എച് എസ എസ് എസ് ലെ എൻ എസ് എസ് കുട്ടികൾ,സി ഡി എസ് അംഗങ്ങൾ, എ ഡി എസ് ഭാരവാഹികൾ, എച് കെ എസ് അംഗങ്ങൾ, മാറ്റു, തൊഴിലാളികൾ, പ്രദേശ വാസികൾ അടക്കം 610 പേര് പങ്കെടുത്തു

