പെരുമാതുറ : മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. ഒരാളെ കാണാതായി.അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്.രാവിലെ 6:20 ഓടെയാണ് സംഭവം.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. വള്ളത്തിൽ 4 തൊഴിലാളികൾ ഉണ്ടായിരുന്നു.3 പേരെ രക്ഷപ്പെടുത്തി. രണ്ട് പേരെ കാണാതാകുകയും, പിന്നീട് ഇവരിൽ ഒരാൾ ഒരാൾ നീന്തി കടലിലുള്ള വള്ളത്തിൽ കയറിയതായും സ്ഥിരീകരണമുണ്ട്. മറ്റൊരാളെ കുറിച്ച് ഇപ്പോഴും വിവരമില്ല. അന്തോണീസ്, ബെനഡിറ്റ്, സഹായം, ലൂയിസ് തുടങ്ങിയരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ ബെന്ഡിറ്റിനെയാണ് കാണാതായത്. ഇവർ അഞ്ചുതെങ്ങ് സ്വദേശികളാണ്.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേയാണ് വള്ളമാണ് മറിഞ്ഞത്. മത്സ്യതൊഴിലാളികളും കോസ്റ്റൽ പോലീസും തെരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
