നെയ്യാറ്റിൻകര: കേരളത്തിന്റെ തെക്കൻ മലയോര മേഖലയായ വെള്ളറട കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ഗ്രാമശബ്ദം സാഹിത്യ സാംസ്കാരിക കൂട്ടായ്മയുടെ 8-മത് വാർഷികമായ ഗ്രാമസാംസ്കാരികോത്സവ് 2024ന് കൊടിയിറങ്ങി.
കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ധനുവച്ചപുരത്ത് പ്രൊ. സുന്ദരം നഗറിൽ നവംബർ 1 ന് കേരളപ്പിറവി ദിനത്തിൽ കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. എൻ. എസ് നവനീത് കുമാർ തിരിതെളിയിച്ചു സമാരംഭിച്ച വാർഷിമാണ് ഒരു മാസം നീണ്ടു നിന്ന വിവിധ പരിപാടികളോടെ നവംബർ 30 ന് സമാപിച്ചത്.
ഗ്രാമശബ്ദം സാഹിത്യ സാംസ്കാരിക ഭാഷാപഠന ഗവേഷണ സംഘത്തിന്റെ രണ്ടാമത് ഗ്രാമ സാഹിത്യ പുരസ്കാരങ്ങൾ വാർഷികത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് സംസ്ഥാന പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപള്ളി രാമചന്ദ്രൻ വിതരണം ചെയ്തു.
ഗ്രാമീണ സാഹിത്യ പുരസ്കാരം ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് അസി. പ്രൊഫസർ കുന്നത്തുകാൽ സ്വദേശി ഡോ.ബിജു ബാലകൃഷ്ണനും,
- ശ്രേഷ്ഠ ഭാഷാപുരസ്കാരം
നെയ്യാറ്റിൻകര രചന ഭാഷാപഠന കേന്ദ്രം പ്രിൻസിപ്പൽ വേലപ്പൻനായർക്കും
3.ഗുരുശ്രേഷ്ഠ
പുരസ്കാരം എം. ജി കോളേജ് മുൻ മലയാളം വിഭാഗം മേധാവി കൊല്ലയിൽ സ്വദേശി
പ്രൊ. ജഗനാഥൻ നായർക്കും
4.കലാസംസ്കാരിക പുരസ്കാരം കൊല്ലയിൽ സ്വദേശിനി കലാമണ്ഡലം രജിത ജി വിജയനും
5.യുവസാഹിത്യപുരസ്കാരം യുവകവി വെള്ളറട സ്വദേശി സനൽ ഡാലുംമുഖത്തിനും
6 ജനസേവ പുരസ്കാരം പാറശ്ശാല ഗ്രാമപഞ്ചായത്ത് അംഗം എം. സൈദലിയ്ക്കും
7 . മലയാള നാടക പുരസ്കാരം
നെയ്യാറ്റിൻകര വിജയനും
8.ദൃശ്യമാധ്യമ പുരസ്കാരം നെയ്യാറ്റിൻകര സ്വദേശാഭിമാനി പ്രസ്സ് ക്ലബ് സെക്രട്ടറി സജിലാൽ നായർക്കും കൊല്ലയിൽ പൗരാവലിയെ സാക്ഷി നിർത്തി മന്ത്രി വിതരണം ചെയ്തു.
കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. എൻ. എസ് നവനീത് കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ പാറശ്ശാല എം. എൽ. എ എ. റ്റി ജോർജ്ജ് മുഖ്യസന്ദേശം നൽകി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി. താണുപിള്ള മുഖ്യപ്രഭാഷണം നടത്തി. ഗ്രാമശബ്ദം ചെയർമാൻ റോബിൻ പ്ലാവിള ആമുഖപ്രഭാഷണം നടത്തി.
കൊല്ലയിൽ ഗ്രാമഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സന്ധ്യ, ഗ്രാമശബ്ദം ഉപദേശക സമിതി പ്രസിഡന്റ് സനൽ പുകിലൂർ, ഗ്രാമശബ്ദം ട്രഷറർ രാജൻ ജി മാസ്റ്റർ, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, ജി. ബൈജു, വി എസ് അനില,ജി.എസ് ബിനു,സിനികുമാരി, ധനുവച്ചപുരം പ്രസാദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
28 ന് ഗ്രാമീണ കലാകാരൻമാർ അവതരിപ്പിച്ച ” നാട്ടരങ്ങ് ” കലാപരിപാടി സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു.
29ന് കൊല്ലയിൽ പഞ്ചായത്തിലെ സ്കൂൾ കലോത്സവങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകൾ ഒരുക്കിയ സർഗ്ഗോദയം 2024 എന്ന പരിപാടി വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ പങ്കാളിത്തം കൊണ്ട് ഗ്രാമസാംസ്കാരികോത്സവത്തിന്റെ മാറ്റ്കൂട്ടി.
പരിപാടി ഗ്രാമശബ്ദം ട്രഷറർ രാജൻ ജി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കൊല്ലയിൽ ശ്രീകുമാരൻ നായരുടെ അദ്ധ്യക്ഷത വഹിച്ചു. സ്വാരരാഗ മ്യൂസിക് സ്കൂൾ പ്രിൻസിപ്പൽ രശ്മി. കെ രാജു, സുനിൽ റ്റി. എസ് എന്നിവർ മുഖ്യ സാന്നിധ്യം വഹിച്ചു.
വാർഷികത്തിന്റെ സമാപനം കുറിച്ചു കൊണ്ട് നടന്ന നവംബർ 30 ധനുവച്ചപുരത്ത് വച്ച് നടന്ന അനുമോദന സദസ്സും സമാപനസമ്മേളനവും മുൻ സംസ്ഥാന കായികയുവജനക്ഷേമകാര്യ വകുപ്പ് മന്ത്രി മന്ത്രി ഡോ.എ.നീലലോഹിത ദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. കൊല്ലയിൽ ഗ്രാമപഞ്ചായത്ത് അംഗം വി. ബിന്ദു ബാല അദ്ധ്യക്ഷത വഹിച്ചു.
ഡോ. ബിജു ബാലകൃഷ്ണൻ സാംസ്കാരിക പ്രഭാഷണവും, ഗ്രാമശബ്ദം ചെയർമാൻ റോബിൻ പ്ലാവിള സമാപന സന്ദേശവും നൽകി.
ചടങ്ങിൽ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെയും സ്കൂൾ കലോത്സവ വിജയികളെയും, വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെയും അനുമോദിച്ചു.
കൊല്ലയിൽ ശിവരാമൻ, ഗ്രാമശബ്ദം ട്രഷറർ രാജൻ ജി മാസ്റ്റർ, ശ്രീകുമാരൻ നായർ എന്നിവർ ആശംസ പ്രസംഗം നടത്തി.
