പള്ളിക്കൽ.കാട്ടുപുതുശ്ശേരിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു പള്ളിക്കൽ വടക്കേപ്പള്ളി സ്വദേശി മുഹമ്മദ് അർഷാദ് എന്ന 25 കാരനാണ് മരണപ്പെട്ടത്. രാവിലെ 9.30 മണിയോടെ പള്ളിക്കൽ കാട്ടുപുതുശ്ശേരി പാൽ സൊസൈറ്റിക്ക് മുന്നിലാണ് അപകടം നടന്നത് പള്ളിക്കൽ ഭാഗത്തേക്ക് പോയ ടിപ്പർ ലോറി എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിച്ചാണ് അപകടം. അപകടത്തിനുശേഷം നിർത്താതെ പോയ ടിപ്പർ ലോറി പള്ളിക്കലിൽ നാട്ടുകാർ തടഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അർഷാദ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
