ആറ്റിങ്ങൽ : ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മേഖലകളിൽ യൂണിറ്റ് സമ്മേളനങ്ങൾക്ക് ആവേശകരമായ തുടക്കം.
ആറ്റിങ്ങൽ മേഖലയിലെ സിവിൽ സ്റ്റേഷൻ യൂണിറ്റ് സമ്മേളനം ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് വി സന്തോഷ് ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ലാ കമ്മിറ്റി അംഗം മനോജ്കുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി ബിജിന, ജില്ലാ വനിതാ കമ്മറ്റി പ്രസിഡന്റ് മഞ്ജുകുമാരി എൽ, ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ കമ്മിറ്റി അംഗം എസ് ഭാമിദത്ത്, ആറ്റിങ്ങൽ മേഖല സെക്രട്ടറി വർക്കല സജീവ്, വൈസ് പ്രസിഡന്റ് അജിത്ത്, ജോയിന്റ് സെക്രട്ടറി ആശ എൻഎസ് എന്നിവർ സംസാരിച്ചു.
ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്നും, ക്ഷാമബത്ത- ശമ്പള പരിഷ്കരണ കുടിശ്ശികകൾ സമയബന്ധിതമായി അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ യൂണിറ്റ് കൺവീനറായി വിശ്വജിത്ത്,ജോയിന്റ് കൺവീനറായി ആശ എൻഎസ് എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
വർക്കല മേഖലയിലെ സിവിൽ സ്റ്റേഷൻ യൂണിറ്റ് സമ്മേളനം ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി വൈ സുൽഫീക്കർ ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ലാ കമ്മിറ്റി അംഗം എസ് സുരേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം എസ്. ചന്ദ്രബാബു, വർക്കല മേഖല പ്രസിഡന്റ് കൃഷ്ണകുമാർ റ്റിജെ, മേഖലാ സെക്രട്ടറി ശ്യാംരാജ് ജി, മേഖലാ ഭാരവാഹികളായ സന്ധ്യറാണി ആർപി, മനീഷ് എസ്, മനോജ് ജെ, സബീർ എ, പ്രമോദ് ജി.നായർ, കെ അജിത്ത് അരുൺജിത്ത് എആർ, എസ് ശ്രീകുമാർ, രതീഷ് ആർഎസ് എന്നിവർ സംസാരിച്ചു.
വർക്കല സിവിൽ സ്റ്റേഷൻ യൂണിറ്റ് കൺവീനറായി ശ്രീകുമാർ എസ്, ജോയിന്റ് കൺവീനറായി അജിത്ത് കെ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
