സ്കൂട്ടർ യാത്രികരെ കാട്ടാന ആക്രമിച്ചു.
കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിലെ പെരിങ്ങമ്മല ശാസ്താനട വനാന്തര റോഡിൽ കരിക്കുറിഞ്ഞി പച്ച മിരിസ്റ്റിക്കയിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേരെ കാട്ടാന ആക്രമിച്ചു. ഇരുവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശാസ്താനട വലിയ പുലിക്കോട് ചതുപ്പ് സ്വദേശികളായ സുധി(33), രാജീവ്(46) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. റോഡിൽ തെറിച്ചു വീണ ഇവരിൽ സുധിയുടെ കാലിന് നിസ്സാര പരുക്കേറ്റു. വനപാലകരുടെ നേതൃത്വത്തിൽ കുളത്തൂപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി.
ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. ശാസ്താനട വീട്ടിൽ നിന്ന് വേങ്കോല്ലയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകവേ ആണ് സംഭവം. മറഞ്ഞു നിന്ന ആന തുമ്പിക്കൈ വച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. ഇവർ അറിയിച്ചത് അനുസരിച്ച് എസ്എഫ്ഒ അജിത്കുമാറിന്റെ നേതൃത്വത്തിൽ എത്തിയ സംഘം രക്ഷാപ്രവർത്തനം നടത്തി.
