കല്ലമ്പലം.ദീർഘദൂര ടൂറിസ്റ്റ് ബസ്സിൽ നിന്നും ഇറങ്ങിയ യുവതി അടക്കമുള്ള രണ്ടുപേർ ലഹരി വസ്തുക്കളുമായി പിടിയിൽ.വർക്കല താന്നിമൂട് സ്വദേശികളായ ദീപു(25), അഞ്ജന (30) എന്നിവരാണ് തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസാഫ് ടീമിൻ്റെ പിടിയിലായത്. ദീപുവിൻ്റെ പെൺ സുഹൃത്തായ അഞ്ജനയാണ് മയക്കുമരുന്ന് കടത്തിയതിന്റെ മുഖ്യ ആസൂത്രക എന്ന് പോലീസ് അറിയിച്ചു.ദിവസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്ന ഇവരെ ഡാൻസാഫ്’ ടീം തന്ത്രപൂർവ്വം പിന്തുടർന്ന് പിടികൂടുകയായിരുന്നു.ബാംഗ്ലൂരിൽ നിന്നും വന്ന ടൂറിസ്റ്റ് ബസ്സിൽ കല്ലമ്പലത്ത് ഇറങ്ങി വർക്കലയ്ക്ക് പോകാൻ നിൽക്കവേയാണ് ഡാൻസാഫ് ടീം ഇവരെ പിടികൂടിയത്. പിടിയിലായ ദീപു വർക്കല പോലീസിൽ നേരത്തെയും സമാന കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.ഇവരുടെ ദേഹ പരിശോധന നടത്തിയതിൽ നിന്നും ഏകദേശം 25 ഗ്രാം തൂക്കം വരുന്ന രാസ ലഹരി വസ്തുവായ എം ഡി എം എ കണ്ടെടുത്തു.
