കോവളം ബൈപാസിൽ പാച്ചല്ലൂരിൽ കാർ നിയന്ത്രണം തെറ്റി മീഡിയനിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് ഗുരുതര പരുക്ക്. ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ ഡ്രൈവർ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി സ്വദേശി ജേക്കബി(58)നാണ് തലയിൽ സാരമായി പരുക്കേറ്റത്.
വാഹനത്തിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. നഗരത്തിലേക്ക് പോവുകയായിരുന്നു. വഴി വിളക്കില്ലാത്ത ബൈപാസിൽ എതിരെ വന്ന വാഹനത്തിലെ അമിത പ്രകാശം കാരണം റോഡു കാണാനാകാതെ പോയതാണ് അപകട കാരണമെന്നു പറയുന്നു. ദേശീയ പാത അതോറിറ്റി ഏർപ്പെടുത്തിയ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
