നവകേരളം മാലിന്യമുക്ത കേരളം എന്ന എന്ന പരിപാടിയുടെ ഭാഗമായി സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പഞ്ചായത്തിലെ പ്രധാന പൊതു ഇടങ്ങൾ ശുചീകരിച്ചു.
ഒന്നാം പാലം, കായിക്കര, കാപാലീശ്വരം മാമ്പള്ളി,മണ്ണാക്കുളം, തോണിക്കടവ്,കോട്ട ജംഗ്ഷൻ എന്നിവിടങ്ങളിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു
സിപിഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മീരാൻ കടവ് പാലവും സമീപ പ്രദേശങ്ങളും വൃത്തിയാക്കി.
സിപിഐഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയംഗം സി പയസ് ശുചീ കരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര, എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് വിജയ് വിമൽ, കെ ബാബു, ബിപിൻ ചന്ദ്രപാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജി സുന്ദർ, ബീന എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
