January 15, 2026

ചിറയിൻകീഴ്:അപകടങ്ങൾ പതിവായ മുതലപ്പൊഴി അഴിമുഖത്ത് അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചിറയിൻകീഴ്, ശാർക്കര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഹാർബർ എൻഞ്ചിനിയറുടെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സുനിൽ പെരുമാതുറ യുടെ അധ്യക്ഷതയിൽ കൂടിയ പ്രതിക്ഷേധയോഗം ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് ഉദ്ഘാടനം ചെയ്തു. അഴിമുഖത്തിൻ്റെ ഏറിയ ഭാഗവും മണ്ണ് കൊണ്ട് മൂടിയ അവസ്ഥയിലാണ്. അഴിമുഖത്ത് നടക്കുന്ന അപകടങ്ങളിൽ കൂടുതലും മണൽതിട്ടയിൽ ബോട്ട് ഇടിച്ചാണ് സംഭവിക്കുന്നത്. ഇതിനോടകം തന്നെ 73 പേരുടെ ജീവനാണ് ഈ മേഖലയിൽ നഷ്ട്ടപ്പെട്ടിട്ടുള്ളത്. സോയിൽ പൈപ്പിംങ്ങും ഡ്രഞ്ചിങ്ങും സ്ഥിരമായി നടത്തുന്നതിനുള്ള സംവിധാനം ഏർപെടുത്തും എന്നുള്ളത് സ്ംസ്ഥാന സർക്കാർ നൽകിയ ഉറപ്പായിരുന്നു. ഒരിക്കൽ പോലും സ്ഥിരം സംവിധാനമൊരുക്കുവാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനാവശ്യമായ പാറ കൊണ്ടുപോകുന്നതിന് ഈ അഴിമുഖത്തെ അദാനി പോർട്ട്സ് ഉപയോഗിച്ചിരുന്നു. അവർ സോയിൽ പൈപ്പിങ്ങും ഡ്രഞ്ചിംങ്ങും നടത്തുമെന്ന് സർക്കാർ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ 2024 ൽ തന്നെ
അദാനി ഡ്രഞ്ചിംങ്ങ് നടത്തുവാൻ കഴിയില്ലയെന്ന് സർക്കാരിനെ അറിയിച്ചിരുന്നു. അദാനി പോർട്ട്സ് സർക്കാരിന് നൽകിയ ഒരു ഉറപ്പ് പോലും നാളിതുവരെ പാലിച്ചിട്ടില്ല. ഹാർബർ എഞ്ചിനിയറിങ്ങ് വകുപ്പ് മണ്ണ് നീക്കം ചെയ്യുവാൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ചുവെങ്കിലും അദാനി പണം നൽകാത്തതിനാൽ മണൽ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിക്കാൻ കഴിയാതെ ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുകയാണ്. സർക്കാർ എല്ലാ ഉത്തരവാദിത്വങ്ങളും അദാനിയെ ഏൽപ്പിച്ച് കൈ കഴുകുന്ന നടപടിയുമായാണ് മുന്നോട്ട് പോകുന്നത്. മാർച്ചിനു ശേഷം ഹാർബർ അസ്സി: എക്സി : എഞ്ചിനിയറുമായി സമരക്കാരുമായി ചർച്ച നടത്തി. ഒരാഴ്ച്ചക്കകം മണൽ നീക്കം ചെയ്യാനുള്ള നടപടികൾ പൂർത്തീകരിക്കുമെന്ന് ഉറപ്പ് നൽകി. മാർച്ചിൽ ബി. എസ് അനൂപ്, മോനി ശാർക്കര , നാസ് ഖാൻ,ഷാഫി പെരുമാതുറ , ഷഹിൻ ഷാ , മുനീർ തോപ്പിൽ, മനു മോൻ, ഷാജി, ലിപിൻ ലോറൻസ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *