January 15, 2026

ചിക്കൻ പോക്സ് പടരുന്നു; തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് അടച്ചു

ഹോസ്റ്റലുകളിൽ ചിക്കൻ പോക്സ് പടർന്നതിനെത്തുടർന്നു തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് അടച്ചു. 15 വരെ കോളജിന് അവധി ആയിരിക്കും. ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് പ്രിൻസിപ്പൽ കെ.സുരേഷ് അറിയിച്ചു.  വനിതാഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിക്ക് ചൊവ്വാഴ്ച ചിക്കൻപോക്സ് പിടിപെട്ടു. തുടർന്നു പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തകർ ഹോസ്റ്റൽ പരിശോധിച്ചപ്പോൾ ഒപ്പം താമസിച്ചിരുന്ന 4 വിദ്യാർഥികൾക്കു രോഗലക്ഷണം ഉണ്ടായിരുന്നു.

സമ്പർക്കം മൂലം രോഗം വരാൻ സാധ്യത ഉള്ളതിനാൽ പെൺകുട്ടികളും ആൺകുട്ടികളും താമസിക്കുന്ന ഹോസ്റ്റലുകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യകേന്ദ്രം അഡീഷനൽ മെഡിക്കൽ ഓഫിസർ ഡോ.എ.അൽത്താഫ് പ്രിൻസിപ്പലിന് കത്തു നൽകി. കോളജിനു സമീപത്തായി അൻപതോളം സ്വകാര്യ ഹോസ്റ്റലുകളിലും വീടുകളിലുമായി വിദ്യാർഥികൾ താമസിക്കുന്നുണ്ട്. ഈ ഹോസ്റ്റലുകളും അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *