കഴക്കൂട്ടം കൃഷി അസിസ്റ്റൻറ് ഡയറക്ടർ മുഖേന
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 24-25 ഗ്രാമപഞ്ചായത്തുകളിലെ കൃഷിക്കൂട്ടങ്ങൾക്ക് കിഴങ്ങ് വർഗ്ഗങ്ങളുടെ വിത്ത് കിറ്റ് വിതരണം പദ്ധതി പ്രകാരം അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിവിധ കൃഷി കൂട്ടങ്ങൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് ഹരികുമാർ കൃഷിഭവൻ അങ്കണത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ വച്ച് വിത്ത് കിറ്റ് വിതരണം ചെയ്തു ഉദ്ഘാടനം നിർവഹിച്ചു . വൈസ് പ്രസിഡൻറ് മാജിതാ ബേബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മണി മധു, ബ്ലോക്ക് ജനപ്രതിനിധികളായ പുഷ്പ വിജയൻ ഷിബില സക്കീർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ അനിൽകുമാർ .കൃഷ്ണൻകുട്ടി സണ്ണി സിത്താര വൈഷ്ണ ഹസീന അനുജ തുടങ്ങിയവരും കൃഷിക്കൂട്ടം ഭാരവാഹികളും പങ്കെടുത്തു
കൃഷി ഓഫീസർ ലക്ഷ്മി വി സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫീസർ അനിൽകുമാർ എസ് നന്ദിയും രേഖപ്പെടുത്തി.
