തിരുവനന്തപുരം : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ 20 കാരിയുടെ വയറ്റിൽ നിന്നും 7.1 കിലോ ഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തു. തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ സ്വദേശിനിയായ യുവതിയുടെ വയറ്റിൽ നിന്നാണ് മുഴ നീക്കം ചെയ്തത്. ഗ്യാസ് സംബന്ധമായ അസുഖമാണെന്ന് കരുതി യുവതി പലവിധ ചികിത്സകൾ നടത്തിയെങ്കിലും സുഖമായില്ല. വയർ വലുതായി വന്നപ്പോഴായിരുന്നു നെയ്യാൻറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്.വയറ്റിൽ അണ്ഡാശയ മുഴയാണെന്ന് പരിശോധനയിൽ വ്യക്തമായി. തുടർനാണ് സർജറി നടത്തി മുഴ നീക്കം ചെയ്തത്.
ഗൈനക്കോളജിസ്റ്റ് ഡോ. ഗീത ഷാനവാസ്, അനസ്തീഷ്യോളജിസ്റ്റുമാരായ ഡോ. നിഷ, ഡോ. അനുഷ,സീനിയർ നഴ്സിംഗ് ഓഫീസർ സുജ എസ്. ജി, നഴ്സിംഗ് ഓഫീസർമാരായ സ്മിത, അംബിക, ഒ ടി ടെക്നീഷ്യൻ ആര്യ എന്നിവരുടെ നേതൃത്വത്തിൽ സർജറി വിജയകരമായി നടന്നെന്നും യുവതി ഡിസ്ചാർജായെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ്കുമാർ അറിയിച്ചു.
റഹിം പനവൂർ
ഫോൺ : 9946584007
