സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് കേരളസംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നൽകിയ മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി പ്രകാരം പുളിമാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൽ രണ്ടു കോടി രൂപയുടെ വിതരണ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ .എസ്.അംബിക നിർവഹിച്ചു. ഓരോ കുടുംബശ്രീ അയൽക്കൂട്ടത്തിനും 15 ലക്ഷം രൂപയാണ് നൽകിയത്. സിഡിഎസ് ചെയർപേഴ്സൺ തങ്കമണി ആർ കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസർ ഷാജി ,ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, സിഡിഎസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
