6 മാസത്തിനിടെ രണ്ടാംവട്ടം; എട്ടു വയസ്സുകാരനെ നായ ആക്രമിച്ചു.
വീടിനു മുന്നിൽ നിന്നു പത്രം എടുത്ത് തിരികെ വരവേ എട്ടു വയസ്സുകാരനെ തെരുവു നായ ആക്രമിച്ചു സാരമായി പരുക്കേൽപിച്ചു. ചിലക്കൂർ തെക്കേവിള തിരുവാതിരയിൽ വിഷ്ണുദാസിന്റെയും ഷൈനിയുടെയും മകനായ മേഹൽ ആണ് തെരുവുനായ ആക്രമണത്തിനു ഇരയായത്. കഴിഞ്ഞദിവസം രാവിലെയാണ് കുട്ടിയുടെ മുഖത്തും ഇരുകാലുകളിലെ തുടയിലും കടിച്ചു മുറിവേൽപിച്ചത്. ആറു മാസം മുൻപും നായ ആക്രമണത്തിനു ഇരയായിട്ടുണ്ട്. തെരുവുനായ ശല്യം രൂക്ഷമായതിനാൽ നടപടി ആവശ്യപ്പെട്ടു നഗരസഭയിൽ അടക്കം വീട്ടുകാർ പരാതി നൽകിയിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നു ആക്ഷേപമുണ്ട്.
