ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പുളുംന്തു രുത്തി (13) വാർഡിൽ ഉൾപ്പെട്ട കടകം ബണ്ട് സൈഡ് റോഡിൽ നാളുകളായി നിലനിൽക്കുന്ന അപകടകരമായ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ ജർമിയാസിന്റെ നേതൃത്വത്തിൽ കടകത്തു നടന്ന പ്രതിഷേധ ധർണ്ണ ജനറൽ സെക്രട്ടറി കെ പിരാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജന സെക്രട്ടറി എസ്. കെ. സുജി, കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് പ്രദീപ് മണി , ജനറൽ സെക്രട്ടറിമാരായ ലാൽ കോരാണി , ഷൈജു കുറക്കട, കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ഇ കെ മുനീർ, സി.സജു, എസ് എൽ ഷിജു, നിഖിൽ കോരാണി, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷിജു തോന്നയ്ക്കൽ, മനോജ്, അഞ്ചുതെങ്ങ് മണ്ഡലം പ്രസിഡണ്ട് സ്റ്റാലിൻ. തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി സംസാരിച്ചു.
പ്രതിഷേധത്തിനൊടുവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ എത്രയും വേഗം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.


