ദേഹാസ്വാസ്ഥ്യം : വൈദ്യുത പോസ്റ്റിന് മുകളിൽ കുടുങ്ങിയ ആളെ ആശുപത്രിയിലാക്കി.
വൈദ്യുത പോസ്റ്റിനു മുകളിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുടുങ്ങിയ കെഎസ്ഇബി കരാർ ജീവനക്കാരനെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചു പരവൂർ അഗ്നിരക്ഷാസേന . ഇന്നലെ രാവിലെ 11.45നു പരവൂർ–പാരിപ്പള്ളി റോഡിൽ ഡോക്ടർമുക്ക് ജംക്ഷനിലാണ് സംഭവം.കെഎസ്ഇബി കരാർ ജീവനക്കാരനായ കടയ്ക്കൽ കാരിയം സ്വദേശി സുധീഷ് (32) ആണ് അറ്റകുറ്റപ്പണികൾക്കായി പോസ്റ്റിൽ കയറിയത്.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ മുകളിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാരും കെഎസ്ഇബി അധികൃതരും പരവൂർ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
അഗ്നിരക്ഷാസേന എത്തി സുധീഷിനെ താഴെയിറക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നു.അസി.സ്റ്റേഷൻ ഓഫിസർ മധുസൂദനൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സീനിയർ ഫയർ ഓഫിസർ മുഹമ്മദ് നൗഷാദ്, ഫയർ ഓഫിസർമാരായ അനിൽകുമാർ, ധനേഷ് കുമാർ, ഷംനാദ്, ലിബിൻ ലാൽ, മനോജ് കുമാർ എന്നിവരാണ് ഫയർ ഫോഴ്സ് സംഘത്തിലുണ്ടായിരുന്നത്.
