പുതുക്കുറിച്ചി.ജവാഹർലാൽ നെഹ്റു ദീര്ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നുവെന്നും ഭാവി ഇന്ത്യയെ സ്വപ്നം കണ്ട് കൊണ്ട് അദ്ദേഹം പാകിയ അടിസ്ഥാനത്തിൽ സൗധങ്ങൾ കെട്ടിപടുത്തുയർത്തുക മാത്രമാണ് അതിനുശേഷം വന്ന പ്രധാനമന്ത്രിമാർ ചെയ്തതെന്നും അഖി ലേന്ത്യാ കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല അഭിപ്രയപ്പെട്ടു . ജവാഹർലാൽ നെഹ്റുവിന്റെ 61 -മത് ചരമവാർഷികാചരണത്തിന്റെ ഭാഗമായി പുതുക്കുറിച്ചി നെഹ്റു യൂത്ത് സെന്റർ മെയ് 27, 28 തീയതികളിൽ സംഘടിപ്പിച്ച നെഹ്റു അനുസ്മരണ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .








മാത്രവുമല്ല “ജീവിതമാണ് ലഹരി “-എന്ന സന്ദേശവും യുവജനങ്ങൾക്ക് നൽകി .ലഹരിയിൽ നിന്നും മോചിതമാകാൻ കായിക രംഗത്തേക്ക് കുട്ടികളെ പ്രോത്സാഹിപ്പിച് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . പ്രതികാത്മകമായി അദ്ദേഹം കരുതിയിരുന്ന ഫുട്ബാൾ കുട്ടികൾക്കും യുവജനങ്ങൾക്കും നൽകി . ചടങ്ങിൽ നെഹ്റു യൂത്ത് സെന്റർ ചെയർമാനും മംഗലാപുരം കോൺഗ്രസ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എം .എസ് .നൗഷാദ് അദ്ധ്യക്ഷധ വഹിച്ചു .മുൻ ഡി .സി .സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള മുഖ്യപ്രഭാഷണവും നടത്തി .കൂടാതെ സരോവരം ഫൌണ്ടേഷൻ ചെയർമാൻ ഫാദർ അനൂപ് ആന്റൺ ,പാളയം പള്ളി ഇമാം വി .പി ഷുഹൈബ് മൗലവി ,കിംസ് ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഡോ .അസ്ഹറുദ്ധീൻ ,മുൻ കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ .പി രത്നകുമാർ ,പഞ്ചായത്ത് അംഗം സഫീർ ,സതീഷ് ഇവാനിയോസ് , റഷാദ് എന്നിവർ പങ്കെടുത്തു .നെഹ്റു യൂത്ത് സെന്റർ സെക്രട്ടറി സൂസി ഗിൾസ്റ്റൺ നന്ദിയും പറഞ്ഞു . ഇതിനോടൊപ്പം കേന്ദ്ര യുവജനകായിക മന്ത്രാലയത്തിൽ 31 വർഷം സർവീസ് പൂർത്തിയാക്കി വിരമിക്കുന്ന ഡെപ്യൂട്ടി ഡയറക്ടർ അലിസാബ്രിൻ ,സംസ്ഥാന സർക്കാരിന്റെ തൊഴിൽ വകുപ്പിൽ നിന്നും 28 വർഷത്തെ സേവനത്തിന് ശേഷം ലേബർ വെൽഫയർ ഓഫീസർ ആയി വിരമിക്കുന്ന കെ .എം .ഷാജഹാൻ മുൻലോകായുക്ത സർക്കാർ പ്ലീഡർ അഡ്വ .എ .എം .മുക്താർ ,ത്രിതല പഞ്ചായത്ത് അംഗമെന്നനിലയിൽ 25 വർഷം പൂർത്തിയാക്കിയ കെ .എസ് .അജിത് കുമാർ എന്നിവരെ ജന്മനാടായ പുതുക്കുറിച്ചിയുടെ ആദരവ് നൽകി രമേശ് ചെന്നിത്തല അനുമോദിച്ചു . കിംസ് ട്രസ്റ്റ് നൽകിയ 200 സാധു വിദ്യാർത്ഥികൾക്കുള്ള പഠനോപകാരണങ്ങളും രമേശ് ചെന്നിത്തല വിതരണം ചെയ്തു .
