January 15, 2026

ആറ്റിങ്ങൽ.തിരുവനന്തപുരം റൂറൽ ജില്ലയിലെ ആറ്റിങ്ങൽ,മംഗലപുരം, പോത്തൻകോട്, തിരുവനന്തപുരം സിറ്റി ജില്ലയിലെ ശ്രീകാര്യം എന്നീ പോലീസ് സ്‌റ്റേഷനുകളിലെ കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയും ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനുമായ ഇടയ്ക്കോട് ഊരുപൊയ്ക മങ്കാട്ടുമൂല രതീഷ് ഭവനിൽ രതീഷ് @ ഭായ്എന്ന രതീഷ് (36) അറസ്റ്റിൽ. തിരുവനന്തപുരം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും 15.04.2024-ാം തീയതി നല്ല നടപ്പിന് മൂന്നു വർഷക്കാലത്തേയ്ക്ക്  ജാമ്യം നേടിയ ശേഷം വീണ്ടും ആറ്റിങ്ങൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ നരഹത്യ ശ്രമക്കേസിലെ കൃത്യത്തിൽ ഉൾപ്പെട്ടതിന്നാൽ കോടതി ജാമ്യ ഉത്തരവ് ലംഘനം നടത്തിയിട്ടുള്ളതും കോടതി അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കിയതിൻെറെ അടിസ്ഥാനത്തിൽ ജില്ല പോലീസ് മേധാവി സുദർശൻ ഐ പി എസിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈ സ്പി മഞ്ജുലാലിൻ്റെ മേൽ നോട്ടത്തിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ എസ് എച് ഒ അജയൻ. ജെ യുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു തിരുവനന്തപുരം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി രണ്ട് വർഷകാലത്തേയ്ക്ക് റിമാൻറ് ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *