January 15, 2026

തിരുവനന്തപുരം/വിഴിഞ്ഞം∙ വിഴിഞ്ഞം തുറമുഖത്തെ പ്രധാന റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാതയുടെ നിർമാണത്തിനായി ടെൻഡർ നടപടികളിലേക്ക് കടന്നു. ടെൻഡർ ഡോക്യുമെന്റ് കൊങ്കൺ റെയിൽ കോർപറേഷൻ വിസിൽ അധികൃതർക്ക് കൈമാറിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഈ മാസം ടെൻഡർ ക്ഷണിക്കുമെന്നാണ് വിവരം. കൊങ്കൺ റെയിൽ കോർപറേഷൻ ലിമിറ്റഡിന് നിർമാണച്ചുമതലയുള്ള പദ്ധതി 2028 ഡിസംബറിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം. പാതയുടെ നിർമാണം ഒരേസമയം മൂന്നിടങ്ങളിൽ തുടങ്ങും. തുറമുഖത്തിനു സമീപം ടണൽ ആരംഭിക്കുന്ന കോട്ടപ്പുറം ഭാഗത്ത് പ്രാദേശികമായി തർക്കം നിലനിൽക്കുന്നതിനാൽ തൽക്കാലം ഈ ഭാഗം ഒഴിവാക്കിയാകും നിർമാണം ആരംഭിക്കുക. ബാലരാമപുരം ഭാഗത്തുനിന്ന് ഒരു സംഘം നിർമാണം തുടങ്ങും. പാതയുടെ അലൈൻമെന്റിന് മധ്യഭാഗത്തായി വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി(വിസിൽ) ഏറ്റെടുത്ത സ്ഥലത്തുനിന്ന് താഴേക്ക് ആഴത്തിൽ കുഴിയുണ്ടാക്കിയ ശേഷം വിഴിഞ്ഞം ഭാഗത്തേക്കും ബാലരാമപുരം ഭാഗത്തേക്കും തുരങ്കം നിർമിക്കും.

Leave a Reply

Your email address will not be published. Required fields are marked *