പോത്തൻകോട് ∙ കഴിഞ്ഞ ദിവസം പോത്തൻകോട് നിന്നു നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്ത ഇടത്താട് കല്ലുവിള കൃഷ്ണകൃപയിൽ ആർ.രാംവിവേക് (34), കടയ്ക്കാവൂർ തിട്ടയിൽ വീട്ടിൽ അപ്പൂസ് എന്ന അബിൻ (26), ശ്രീകാര്യം ചെക്കാലമുക്ക് പുളിയറക്കോണത്തുവീട്ടിൽ ഋഷിൻ (25) എന്നിവരുടെയും കാപ്പ ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ നെടുമങ്ങാട് മഞ്ച 10–ാംകല്ല് ശിവദീപത്തിൽ അച്ചു എന്ന എസ്.അനന്തന്റെയും (24) അറസ്റ്റ് രേഖപ്പെടുത്തി. വാഹനം മോഷ്ടിച്ച ശേഷം ഇന്ധനം തീർന്നാൽ വഴിയിൽ ഉപേക്ഷിക്കുകയും പിന്നീട് അടുത്ത സ്ഥലത്തു നിന്നും വാഹനം മോഷ്ടിക്കുകയുമാണ് പ്രതികളുടെ രീതിയെന്നും സംസ്ഥാനാന്തര വാഹന മോഷ്ടാക്കളാണ് പിടിയിലായതെന്നും നെടുമങ്ങാട് എസ്എച്ച്ഒ വി.രാജേഷ്കുമാർ പറഞ്ഞു. ആര്യനാട്ട് മോഷണം നടത്തിയത് ഇവരാണെന്നും പൊലീസ് പറഞ്ഞു.
