പോത്തൻകോട് ∙ ബൈപാസ് റോഡിലെ ഓടയിലേക്ക് ശുചിമുറി മാലിന്യമടക്കം ഒഴുക്കിയതിനു മൂന്ന് സ്ഥാപനങ്ങൾക്ക് 50,000 രൂപ വീതം പിഴ ചുമത്തി. നസ്രത്ത് ബിൽഡിങ്, സൈപസി ബൈറ്റ് ഹോട്ടൽ, രേവതി ഹോട്ടൽ (മോനൂസ്) എന്നീ സ്ഥാപനങ്ങൾക്കാണ് നോട്ടിസ് നൽകിയത്.പരിസരമാകെ ദുർഗന്ധം വന്നതോടെ കൂനയിൽ ക്ഷേത്ര പരിസരവാസികളാണ് പരാതിയുമായെത്തിയത്. പരാതികളുടെ എണ്ണം പെരുകിയതോടെ പോത്തൻകോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ, സെക്രട്ടറി പി.കെ.മുഹമ്മദ് ഷാഫി, ഹെൽത്ത് ഇൻസ്പെക്ടർ എസ്.ഷിബു എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.ഓടയുടെ മൂടി മാറ്റിയപ്പോൾ മാലിന്യം ഒഴുക്കുന്നതായി കണ്ടെത്തി. തുടർന്നായിരുന്നു നടപടി. തുടർ പരിശോധനകൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
