വർക്കല. വെട്ടൂർ അരിവാളത്ത് പറയൻ വിളാകം വീട്ടിൽ സാദിഖ് ഫൈസലിനെ വീടുകയറി മൃഗീയമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം , സാദിഖ് ഫൈസലിന്റെ ബന്ധുക്കളെ ആക്രമിച്ച കേസിലെ പ്രതിയായ വെട്ടൂർ അരിവാളത്ത് റിയാസ് ആണ് ഇന്നലെ രാത്രി വീടുകയറി സാദിഖ് ഫൈസലിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത് , ഇതിന് മുമ്പ് സാദിഖ് ഫൈസലിന്റെ ബന്ധുക്കളെ മൃഗീയമായി അക്രമിച്ചതിനെതിരെ പോലീസിൽ പരാതി കൊടുത്തതിന്റെ പ്രതികാരമായിട്ടാണ് അരിവാളത്തെ അറിയപ്പെടുന്ന ക്രിമിനലായ റിയാസ് വടിവാൾ ഉപയോഗിച്ച് വീടുകയറി സാദിഖ് ഫൈസലിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത് ,. വെട്ടേറ്റ് ഇരു കാലുകളും തൂങ്ങി ഗുരുതരമായി പരിക്കേറ്റ സാദിഖ് ഫൈസൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അത്യാസന്നത നിലയിൽ ചികിത്സയിൽ തുടരുകയാണ് .
