അഴൂർ എസ്. ഐ. യൂ. പി. സ്കൂൾ മാടൻ വിളയിൽ നിന്ന് 31വർഷത്തെ സേവനം പൂർത്തിയാക്കി വിരമിച്ച പ്രധാന അധ്യാപിക മിനി പ്രതാപൻ ടീച്ചറെ കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ പേരിൽ യേശുദാസ് മെമ്പർ മൊമെന്റോയും, മുൻ എ. ഡി. എസ്. ചെയർ പേഴ്സൻ . ഷിംന പ്രമോദ് പൊന്നാടയും അണിയിച്ചും മുതിർന്ന കോൺഗ്രസ് പ്രവർത്തക . ഷീലാബോസ് ഷാൾ അണിയിച്ചും ആദരിച്ചു. ചന്ദ്രൻ, ഷൈജ ജയറാം, തമ്പി പണിയിൽ, ബ്രീസ് ലാൽ മാളികയിൽ, സനി എന്നിവർ പങ്കെടുത്തു
