ചിറയിൻകീഴ്
അഴൂർ പഞ്ചായത്തിലെ കാറ്റാടിമുക്കിൽ ദശപുഷ്പം ഫാർമ ആൻഡ് പ്രൊഡ്യൂസേഴ്സ് ഉടമസ്ഥതയിലുള്ളഔട്ട്‌ലെറ്റുകളായ സമൃദ്ധി ബസാർ, സമൃദ്ധി വെജിറ്റബിൾസ് എന്നിവിടങ്ങളിൽ മോഷണം. ഞായർ രാത്രി രണ്ടോടെ മുഖം മറച്ചത്തെിയ രണ്ട് മോഷ്ടാക്കൾ ഇരു സ്ഥാപനങ്ങളുടേയും ഷട്ടർ പൂട്ടുകൾ തകർത്ത് ഉള്ളിൽ കടന്നാണ് കവർച്ച നടത്തിയത്. ഒരാൾ ചുരിദാറും മറ്റൊരാൾ നൈറ്റിയും ധരിച്ചിരിക്കുന്നതായാണ് സിസിടിവി ദൃശ്യത്തിലുള്ളത്. ബസാറിന് മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവി അടിച്ചു തകർത്തിട്ടുണ്ട്. സമൃദ്ധി ബസാറിൽ നിന്ന് 30000 രൂപയും വെജിറ്റബിൾസിൽ നിന്ന് 10000 രൂപയും കവർന്നതായി സ്ഥാപന അധികൃതർ നൽകിയ പരാതിയിൽ പറയുന്നു. ചിറയിൻകീഴ്പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനനടത്തി. ..
