ത്രിതല പഞ്ചായത്ത് തെരഞ്ഞുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തകരെ സജ്ജരാക്കുന്നതിനായി യു.ഡി.ഫ് അഴൂർ പഞ്ചായത്ത് കൺവൻഷൻ നടത്തി.
അഴൂർ കാർത്തിക ആഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ഷാൾ അണിയിച്ച് സ്വീകരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി ജർമിയാസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് അഴൂർ മണ്ഡലം പ്രസിഡൻ്റ് അജിത് രാജ് അദ്ധ്യക്ഷനായി. നേതാക്കളായ അഡ്വ. എസ് കൃഷ്ണകുമാർ, കെ.എസ് അജിത്ത് കുമാർ, എം.എസ് നൗഷാദ്, ബി. മനോഹരൻ, എം ഷാബുജാൻ, ബിജു ശ്രീധർ തുടങ്ങിയവർ സംസാരിച്ചു.
Contents

