January 15, 2026


പാലോട്
 : പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസിമേഖലകളിൽ മുടങ്ങിക്കിടന്ന ആനക്കിടങ്ങുനിർമാണം പുനരാരംഭിച്ചു. സന്നദ്ധ സംഘടനകളുടെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിലാണ് കിടങ്ങുനിർമാണം പുനരാരംഭിച്ചത്. ഈയക്കോടുമുതൽ മഞ്ഞണത്തുംകടവ് വരെയും ചെന്നെല്ലിമൂടുമുതൽ മുത്തിപ്പാറ ആദിവാസി സെറ്റിൽമെന്റ് വരെയുമാണ് കിടങ്ങുനിർമാണം ആരംഭിച്ചത്. കിടങ്ങുനിർമാണം നിലച്ചതുമായി ബന്ധപ്പെട്ട് ‘മാതൃഭൂമി’ നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.

കിടങ്ങുനിർമിക്കുന്നതിനായി ചെന്നെല്ലിമൂട്ടിൽ കൊണ്ടിട്ടിരുന്ന ജെസിബി കാടുകയറി നശിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച രാത്രിയിൽ ഈ ജെസിബി ഇവിടെനിന്നു കടത്തിക്കൊണ്ടുപോകാൻ കരാറുകാർ നടത്തിയ ശ്രമം ആദിവാസികളും നാട്ടുകാരും ചേർന്ന് തടഞ്ഞു. ഇത് ഏറെ വിവാദമായിരുന്നു. ഈ വിഷയത്തിൽ ആദിവാസികൾ പലവട്ടം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല.

പെരിങ്ങമ്മല പഞ്ചായത്തിലെ ഇടവം, കോളച്ചൽ, ചെന്നല്ലിമൂട്, കാട്ടിലക്കുഴി, ചിപ്പൻചിറ, ജവഹർകോളനി മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷമായിട്ടുള്ളത്. കാട്ടാന അക്രമത്തിൽനിന്നു ഗ്രാമീണമേഖലയിലെ ജനങ്ങളെ രക്ഷിക്കുന്നതിനുവേണ്ടിയാണ് പെരിങ്ങമ്മല പഞ്ചായത്തിൽ 8 കിലോമീറ്റർ ദൈർഘ്യത്തിൽ കിടങ്ങുനിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്. ഒരുകോടി നാലുലക്ഷം രൂപയാണ് നിർമാണച്ചെലവ്.

2024-ലാണ് നിർമാണപ്രവൃത്തികൾ ആരംഭിച്ചത്. പിന്നീട് പലവട്ടം പണി നിർത്തിവെച്ചു. റെയ്ഞ്ച് ഓഫീസ് പടിക്കൽ നിരന്തരം സമരങ്ങൾ നടന്നു.

ഓരോ സമരം കഴിയുമ്പോഴും കുറച്ചുദിവസം ജോലി നടത്തി. ഇടവംപള്ളിയുടെ താഴെനിന്ന് കോളച്ചൽവരെ ഒരു കിലോമീറ്റർ മാത്രമാണ് ആനക്കിടങ്ങു നിർമിച്ചത്. കോളച്ചൽ വളവിൽനിന്ന്‌ ഇടിഞ്ഞാർ മേലെ വളവുവരെയുള്ള 2 കിലോമീറ്റർ ദൂരവും മഞ്ഞണത്തുംകടവുമുതൽ ചെന്നല്ലിമൂടുവരെയുമുള്ള ഒന്നര കിലോമീറ്റർ ദൂരവും കിടങ്ങ് എടുത്തിട്ടില്ല. ഒരു കിലോമീറ്റർ ദൂരം ആനക്കിടങ്ങു നിർമിക്കുന്നതിന് 13 ലക്ഷം രൂപയാണ് നൽകുന്നത്. കിടങ്ങുനിർമാണം അശാസ്ത്രീയം

Leave a Reply

Your email address will not be published. Required fields are marked *