



വർക്കല.വനമഹോത്സവം 2025 ൻ്റെ ഭാഗമായി ആറ്റിങ്ങൽ സോഷ്യൽ ഫോറസ്ട്രി റേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ വർക്കല പാളയം കുന്ന് ജിഎച്ച്എസ്എസ്ൽ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി അവബോധന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ എസ്.ശ്രീദേവി അമ്മ അധ്യക്ഷത വഹിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി.സന്തോഷ് കുമാർ വനമഹോത്സവ സന്ദേശം നൽകി.2024 ലെ വനമിത്ര പുരസ്കാര ജേതാവ് ഷാജു നാൽപ്പാമരത്തെ വേദിയിൽ ആദരിക്കുകയും തുടർന്ന് അദ്ദേഹം വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സംരക്ഷണ ത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അറിവ് പകർന്നു നൽകുകയും ചെയ്തു . സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എ ഷാജി, .ഷാഹുൽ ഹമീദ് അധ്യാപകരായ ശ്രീനാഥ് ,.ലേഖ ,.ജെയിൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
