വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ 02.07.2025 തീയതി ഇലിപ്പോട് കൂത്ത് റോഡ് ഭാഗത്തെ വീട്ടിൽ നിന്നും എട്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും ഇരുപത്തി ഒന്നായിരം രൂപയും മേഷണം ചെയ്തതിലേക്കും കടയിൽ മുടമ്പ് ദേവീക്ഷേത്രത്തിൽ 12.07.2025 തീയതി രാത്രിയിൽ മോഷണം നടത്തി സ്വർണ്ണാഭരണങ്ങളും പണവും മറ്റും കവർച്ച ചെയ്തതിലേക്കുമുളള കേസ്സികളിൽ ഒളിവിൽ കഴിഞ്ഞ് വന്നിരുന്നതും സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസ്സുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളതും നിലവിൽ കാപ്പാ ലിസ്റ്റിൽ ഉൾപ്പെട്ട് കരുതൽ തടങ്കൽ പൂർത്തിയാക്കിയതുമായ വട്ടിയൂർക്കാവ് വാർഡിൽ കടയിൽ മുടമ്പ് പഴവിളാകത്ത് വീട്ടിൽ വിശ്വനാഥൻ മകൻ രാജേഷ് @ കൊപ്ര ബിജു വയസ്സ് 46 എന്നയാളെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഫറാഷ് ഐപിഎസിന്റെ നിർദ്ദേശാനുസരണം . കൻറാൺമെൻറ് എ സി പി സ്റ്റുവർട്ട് കീലർ എന്നിവരുടെ മേൽനോട്ടത്തിൽ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജേഷ്.വി. എസ്.ഐ മാരായ രതീഷ്, തോമസ്. വിജയ കുമാർ, സിപി ഒ മാരായ അനൂപ്, രാജേഷ് എന്നിവർ ചേർന്ന് നിരവധി CCTV ദൃശ്യങ്ങളും മറ്റും പരിശോധിച്ച് സാഹസികമായി പിടികൂടി അറസ്റ്റ് ചെയ്ത്I കോടതി യിൽ ഹാജരാക്കി.
