കരുംകുളം: കരുംകുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വർഷത്തേയ്ക്കുള്ള മുട്ടക്കോഴി വളർത്തൽ പദ്ധതിയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾ കരുംകുളം മൃഗാശുപത്രിയിൽ അപേക്ഷ നൽകേണ്ടതാണെന്ന് വെറ്ററിനറി സർജൻ അറിയിച്ചു. വിശദവിവരങ്ങൾക്ക് മൃഗാശുപത്രിയുമായി ബന്ധപ്പെടുക
