പെൻഷൻ പരിഷ്ക്കരണം നടപ്പിലാക്കുക, ഡി.ആർ കുടിശിഖ അനുവദിക്കുക , മെഡിസെപ്പ് അപാകതകൾ പരിഹരിച്ചു നടപ്പിലാക്കുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളാ സrറ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര പെൻഷൻ ട്രഷറിക്ക് മുൻപിൽ ധർണ്ണ നടത്തി. കെ.എസ്.എസ്. പി. എ നിയോജക മണ്ഡലം പ്രസിഡൻ്റ് ഡി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ വിജയകുമാർ, മസൂദ് , സുനിൽ കുമാർ ,ദേവരാജ് നാരായണൻ നായർ, രാജകുമാർ, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
