ആറ്റിങ്ങൽ ബി.ആർ.സി പരിധിയിലെ ജി യു പി എസ് പാലവിള സ്കൂളിലെ വർണ്ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ചിറയിൻകീഴ് നിയോജകമണ്ഡലം എം എൽ എ വി
ശശി നിർവഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശഅബ്ദുൾ വാഹിദ് എം എ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഥമ അധ്യാപിക ഷാമില ബീവി ഇ എസ് സ്വാഗതം ആശംസിച്ചു. എസ്. എസ്.കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ: നജീബ് പദ്ധതി വിശദീകരണം നടത്തി. ജില്ലാപഞ്ചായത്തു അംഗം സുഭാഷ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ ജെ. ബിജു,, വാർഡ് മെമ്പർ, ശിവപ്രഭ,ആറ്റിങ്ങൽ ബി.പി.സി വിനു.എസ്, ട്രെയിനർ ലീന.എസ്.എൽ
, എസ്. എം. സി. ചെയർമാൻ ഷിബു. S, പി. ടി. എ പ്രസിഡന്റ് ഹീരാ ആർ നായർ,രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രീപ്രൈമറി അധ്യാപിക സ്മിത എം. എൽ നന്ദി രേഖപ്പെടുത്തി.പ്രീ പ്രൈമറി കുട്ടികളുടെ സമഗ്ര വികാസത്തിന് ഉതകുന്ന രീതിയിൽ 13 ഇടങ്ങളും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
