ആറ്റിങ്ങൽ: അയിലം പാലത്തിൽ നിന്നും ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ അനുനയിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ എസ് ഐ ജിഷ്ണു ലാലിനെ ആറ്റിങ്ങൽ എസ് എയുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെ ആദരവ് നൽകി. ഓണക്കാലത്ത് ആറ്റിങ്ങൽ പട്ടണത്തിൽ ഗതാഗത നിയന്ത്രണം വളരെ കാര്യക്ഷമമായ രീതിയിൽ നടത്തിയ ആറ്റിങ്ങൽ എസ് എച്ച്ഒ അജയനെയും ആദരിച്ചു. കമ്മിറ്റി കൺവീനർ ആറ്റിങ്ങൽ ബാലകൃഷ്ണൻ വൈസ് കൺവീനർ

കെ പി അനിൽകുമാർ, ദിലീപ് കുമാർ, വാർഡ് മെമ്പർ ബിജു, ബാബുരാജ് മല്ലിക, സദീജ, തുടങ്ങിയവർ പങ്കെടുത്തു.
