30 വർഷത്തെ സേവന പരമ്പര്യവുമായി രാജകുമാരി ഗ്രുപ്പ് അടൂരിലേക്ക് വരുന്നതിൻ്റെ ഭാഗമായി അടൂർ സെൻ്റ് മേരീസ് ഓർത്തോഡക്സ് ചർച്ച് ഹാളിൽ
എക്സിബിഷൻ കം സെയിൽ സംഘടിപ്പിച്ചു.എക്സിബിഷൻ ഉദ്ഘാടനം അടൂർ മുനിസിപാലിറ്റി ചെയർമാൻ ശ്രീമഹേഷ് കുമാർ നിർവഹിച്ചു.ആഭരണങ്ങളുടെ പ്രദർശനവും വില്പനയും ഇവിടെ ഒരുക്കിയിട്ടുണ്ട്.ഒക്ടോബർ 17 മുതൽ 20 വരെ നടക്കുന്ന എക്സിബിഷനിലേക്ക് സൗജന്യ പ്രവേശനമാണ് ഒരുക്കിയിട്ടുള്ളത്.ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആഭരണ ശ്രേഷണി തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.ഏറ്റവും വലിയ കളക്ഷനുകൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഇവിടെ നിന്നും സ്വന്തമാക്കാം.കഴിഞ്ഞ 30 വർഷമായി നിലനിൽക്കുന്ന വിശ്വാസത്തിൻ്റെ പ്രതീകമായ രാജകുമാരിയുടെ ഈ എക്സിബിഷൻ ചരിത്ര താളുകളിൽ ഇടം നേടുമെന്നും വരും മാസങ്ങളിൽ അടുരിലും പത്തനംത്തിട്ടയിലും പുതിയ ജ്വല്ലറി ഷോറുമുകൾ ഉദ്ഘാടനം ചെയുമെന്നും രാജകുമാരി ഗ്രുപ്പ് ഡയറക്ടർ ശ്രീ ഷുഹൈബ് പറഞ്ഞു.
അടൂർ മുനിസിപാലിറ്റി പ്രതിപക്ഷ നേതാവ് ഡി ശശികുമാർ,കൗൺസിലർ ശ്രീജ,ആർ ഇ വി . തോമസ് മുട്ടുവേലി, ആർ ഇ വി .എഫ് ആർ .ഷിജു ബേബി,കെ വി വിഎസ് അടൂർ സെക്രട്ടറി അഖിലം അബൂബക്കർ,കെ വി വി ഇ എസ് അടൂർ പ്രസിഡൻ്റ് ജോർജ് ബേബി ,തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,രാജകുമാരി ഗ്രൂപ്പ് സയറക്ടർമാരും ചടങ്ങിൽ പങ്കെടുത്തു
