കേരള എൻ ജി ഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള എൻ ജി ഒ അസോസിയേഷൻ സുവർണ്ണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് പതാക ദിനം ആചരിച്ചു. ബ്രാഞ്ച് പ്രസിഡൻ്റ് എസ്. ഷാജി പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.എസ്. സജി ജന്മദിന സന്ദേശം നൽകി. കേരള എൻ ജി ഒ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലാ ജോയിൻ്റ് സെക്രട്ടറി ആർ.കെ. ശ്രീകാന്ത് , അജയാക്ഷൻ പി.എസ്, ആറാലുംമൂട് ശബരിനാഥ്, എസ്. ഷിബു , സുജകുമാരി, ബിജു അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.
