ആറ്റിങ്ങൽ:- ആറ്റിങ്ങൽ ടൗൺ മനോമോഹനവിലാസം വാർഡ് 12 ൽ ദീർഘകാലം കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്ന ത്രിവിക്രമൻ നായർ ആർ. സി. സി യിൽ ചികിത്സയിൽ പ്രവേശിച്ചതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാക്കൾ ചേർന്ന് അടിയന്തിരമായി സമാഹരിച്ച പതിനായിരം രൂപ മുൻ കെ. പി. സി. സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. വി. എസ് അജിത് കുമാർ അദ്ദേഹത്തിനു നൽകുകയുണ്ടായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ എസ്. ശ്രീരംഗൻ, എ. ഗോപി, പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കോരാണി സഫീർ, സലിം പാണന്റെമുക്കു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം കെ. കൃഷ്ണ മൂർത്തി,ശ്രീകുമാർ, ജയൻ എന്നിവർ സന്നിഹിതരായിരുന്നു.
