ആറ്റിങ്ങൽ :- സബ് ഇൻസ്‌പെക്ടർ സെലക്ഷൻ ലഭിച്ചു പോലീസ് ട്രെയിനിംഗ് ക്യാമ്പിൽ നടന്ന ട്രെയിനിംഗിനിടെ മസ്തിഷ്ക്ക ആഘാതം സംഭവിച്ചു മരണമടഞ്ഞ കോൺഗ്രസ്സിന്റെ യുവ നേതാക്കളിൽ പ്രമുഖനായ എൻ. രാജൻബാബുവിന്റെ ഓർമ്മദിനം ഐ. എൻ. റ്റി. യു. സി കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിക്കുക ഉണ്ടായി. ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ പരിപാടിയുടെ ഉത്ഘാടനകർമ്മം നിർവഹിച്ചു.എസ്. ശ്രീരംഗന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ശാസ്തവട്ടം രാജേന്ദ്രൻ, എ. ഗോപി, സലിം പാണന്റെമുക്ക്,ജബ്ബാർ നൗഷാദ്, വിജയൻ സോപാനം, ആർ വിജയകുമാർ,ദിവാകരൻ നായർ എന്നിവർ സംസാരിച്ചു.
