തിരു :- പാവങ്ങൾക്കു വേണ്ടി പുണ്യങ്ങളുടെ പൂമരങ്ങൾ നട്ടുപിടിപ്പിച്ച് നന്മയുടെ നറു തേൻ വിളമ്പി വരുന്ന പ്രവാസി പ്രതിഭാ പത്മശ്രീ എം. എ. യൂസഫലിക്ക് സർവ്വവിധ ജന്മദിനാശംസകളും ഐശ്വര്യ- ആയുരാരോഗ്യങ്ങളും നേരുന്നതായി മുൻ കെപിസിസി പ്രസിഡണ്ടും പ്രവാസികാര്യ മന്ത്രിയുമായിരുന്ന എം. എം.ഹസ്സൻ പ്രസ്താവിച്ചു.
യൂസഫലിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് ഇൻഡോ- അറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ മുഖ്യരക്ഷാധികാരി കൂടിയായ എം.എ. യൂസഫലിയുടെ ജന്മ സുദിന സുഹൃത്ത് സംഗമം ഇൻഡോ- അറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത് സമുൽഘാടനം ചെയ്യുകയായിരുന്നു എം. എം.ഹസ്സൻ .
മതമൈത്രി ഗാനഗന്ധർവ്വൻ ഡോ. വാഴമുട്ടം ചന്ദ്രബാബുവിന്റെ പ്രാർത്ഥന കീർത്തനത്തോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അധ്യക്ഷത വഹിച്ചു. സിപിഎം നേതാവും മുൻ എംപിയുമായ പന്ന്യൻ രവീന്ദ്രൻ, മുൻ നിയമസഭാ സ്പീക്കറും മുൻമന്ത്രിയുമായ എം വിജയകുമാർ, മുൻ പൊലൂഷൻ കൺട്രോൾ ബോഡ് ചെയർമാൻ ജി രാജ് മോഹൻ
കേരള ലത്തീൻ കത്തോലിക്ക ഐക്യവേദി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഫ്രാൻസിസ് ആൽബർട്ട് അസീസി, സൈക്കോളജിക്കൽ കൗൺസിലർ കെ.പി. അഹമ്മദ് മൗലവി. എം.ഡി., കേരള വ്യാപാരി വ്യവസായ സമിതി മുൻ പ്രസിഡന്റ് എം.എ. റഹീം, കേരള പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാൻ, പണ്ഡിതശ്രേഷ്ഠൻ ബീമാപള്ളി എം. അബ്ദുൽ അസീസ് മൗലവി, കാരുണ്യ കൾച്ചറൽ ട്രസ്റ്റ് സംസ്ഥാന സെക്രട്ടറി പൂഴനാട് സുധീർ, മുൻ ജില്ലാ ഡെപ്യൂട്ടി കലക്ടർ ഷീജ ബീഗം, വിളപ്പിൽശാല മുസ്ലിം മഹല്ല് പ്രസിഡന്റ് എം.എ. റഹീം, നാഷണൽ ലീഗ് നേതാവ് എ എൽ എം ഹാസിം, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ഹാജി എ.ആർ.എം. അബ്ദുൽ ഹാജി അല്ലമ്മ എന്നിവർ പ്രാർത്ഥന പ്രഭാഷണങ്ങൾ നടത്തി.
യൂസഫലിയുടെ എഴുപതാമത് ജന്മദിന സന്ദേശകാർഡും മധുര മിഠായികളും അൽ- ഇമാം ഹാജി എ. എം. ബദറുദ്ദീൻ മൗലവി വിതരണം ചെയ്തു.
പത്തനംതിട്ട സിദ്ധർകൾ യോഗ ആൻഡ് റിസർച്ച് സെന്റർ ചെയർമാൻ ഡോ. സുധീഷ് ആചാര്യർ , കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോഡിനേഷൻ ചാപ്റ്റർ പ്രസിഡന്റ് എം.എം. സഫർ , സ്നേഹ സാന്ദ്രം ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്ര, എ.എൻ.ഐ. പ്രതിനിധി ജോമി. ജെ.ആർ, കൃപ ചാരിറ്റീസ് വൈസ് പ്രസിഡന്റ് കൊച്ചിൻ അസീസ് സുധീർ എന്നിവരെ പൊന്നാട അണിയിച്ച് പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
ചടങ്ങിൽ ഇൻഡോ- അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ ചീഫ് കോഡിനേറ്റർ മുഹമ്മദ് ബഷീർ ബാബു സ്വാഗതം ആശംസിച്ചു. മനസ്സ് ജനറൽ സെക്രട്ടറി ബാബു ജോസഫ് ജോൺ നന്ദി രേഖപ്പെടുത്തി.
