വിതുര∙ പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട യുവാവ് അറസ്റ്റിൽ. വിതുര സ്വദേശി മുഹമ്മദ് ആസിഫ്(22) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ പ്രേമം നടിച്ച് നിർബന്ധിച്ച് കാറിൽ കയറ്റി തട്ടിക്കൊണ്ടു പോയി വിജനമായ സ്ഥലത്ത് എത്തിച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം പെൺകുട്ടി സ്കൂളിലെ ടീച്ചറോടു കാര്യം പറയുകയും സ്കൂൾ അധികൃതർ വിതുര പൊലീസിൽ പരാതി നൽകുകയും ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ തൃശൂരിൽ നിന്നു വിതുര പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതി ഒളിവിൽ പോയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വലിയമല, വിതുര പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കൊലപാതകം, കവർച്ച കേസുകളുണ്ട്.
