ഗ്രാമപഞ്ചായത്ത് നെടുo ങ്ങണ്ടയിൽ സിപിഐഎം സ്ഥാപിച്ചിരുന്ന കൊടിമരവും ബോർഡുകളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം വെളുപ്പാൻകാലത്തോടാണ് സാമൂഹ്യവിരുദ്ധർ ബോർഡും കൊടിമരം നശിപ്പിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് സംഘർഷങ്ങൾ ഉണ്ടാക്കുവാനുള്ള തിന്റെ ഭാഗമായാണ് ഇത്തരം സംഭവങ്ങൾ സൃഷ്ടിക്കുന്നത്. ഇത് സംബന്ധിച്ച് സിപിഎം നെടുങ്കണ്ട ബ്രാഞ്ച് കമ്മിറ്റി പോലീസിലും ഇലക്ഷൻ കമ്മീഷനും പരാതികൾ നൽകി.
പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യാൻ ആവശ്യമായ നടപടികൾ പോലീസ് സ്വീകരിക്കണമെന്നും സമാധാനപരമായ ഇലക്ഷൻ നടത്തുന്നതിന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നും എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി വി ലൈജു ആവശ്യപ്പെട്ടു
