January 15, 2026

നെടുമങ്ങാട് : അമിത ജോലിഭാരം അടിച്ചേൽപ്പിക്കരുതെന്നും ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച അരുവിക്കര വെറ്ററിനറി ഡിസ്പെൻസറിയിലെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറായിരുന്ന അനശ്വരയുടെ അനന്തരാവകാശിക്ക് എത്രയുംവേഗം ആശ്രിതനിയമനം നൽകണമെന്നും കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെ.എൽ.ഐ.യു) നെടുമങ്ങാട് മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.എൽ.ഐ.യു സംസ്ഥാന സെക്രട്ടറി എൻ.ജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് മേഖല പ്രസിഡൻ്റ് രഞ്ജിത്ത് എൻ.ആർ അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡൻ്റ് ആർ.എസ് സജീവ്, കെ.എൽ.ഐ.യു ജില്ലാ സെക്രട്ടറി ഇ.ഷിബുരാജൻ, മേഖല സെക്രട്ടറി ഡി.ജെ ആനന്ദ് കുമാർ, മേഖല കമ്മിറ്റി ഭാരവാഹികളായ നിത്യ എസ്.നായർ, സതീഷ് കുമാർ, വി.എസ് അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെ.എൽ.ഐ.യു) നെടുമങ്ങാട് മേഖലാ ഭാരവാഹികളായി വി.എസ് അനീഷ് കുമാർ
(പ്രസിഡന്റ്‌), ഡി.ജെ ആനന്ദ് കുമാർ (സെക്രട്ടറി), നിത്യ എസ്. നായർ (വൈസ് പ്രസിഡൻ്റ്), ജി.വിനീത (ജോയിൻ്റ് സെക്രട്ടറി), എസ്.ധന്യ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *