നെടുമങ്ങാട്: നെടുമങ്ങാടിന്റെ കലാകാരൻ എന്നറിയപ്പെട്ട
ചല ച്ചിത്ര നടൻ നെടുമങ്ങാട് അനിലിന്റെ
അഞ്ചാമത് ചരമവാർഷികത്തോടനുബന്ധിച്ച് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കച്ചേരി നടയിൽ
അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഗാന്ധിയൻ കർമ്മവേദി ജില്ലാ വൈസ് പ്രസിഡണ്ടുമായ ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വേദി ചെയർമാൻ
നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
മുൻ നഗരസഭാ ചെയർമാൻ
കെ സോമ ശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി.
പനവൂ ർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്പനവൂർ രാജശേഖരൻ,മൂഴിയിൽ മുഹമ്മദ് ഷിബു,പുലിപ്പാറ യൂസഫ്,ലാൽ ആന പ്പാറ,വഞ്ചുവം ഷറഫ്, തോട്ടുമുക്ക് വിജയകുമാർ,നിസാമുദ്ദീൻ കുഴിവിള,
നെടുമങ്ങാട് എം നസീർ, വെമ്പിൽ സജി,
ഗിരീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
