January 15, 2026

തിരുവനന്തപുരം: ‘മീഡിയവൺ’ നിർമിതി പുരസ്കാർ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ സമ്മാനിച്ചു. കാലാവസ്ഥ വ്യതിയാനത്തിന്റെ കാലത്ത് പുതിയ നിർമാണ രീതികൾ ചർച്ച ചെയ്യാൻ മീഡിയവൺ തയാറാകണമെന്ന് സ്പീക്കർ പറഞ്ഞു.കാലാവസ്ഥ വ്യതിയാനം മറികടക്കാനുള്ള സാധ്യതകൾ കൂടി പുതിയകാലത്തെ നിർമാണ മേഖല പരിശോധിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. നിർമാണ മേഖലയിലെ വ്യത്യസ്ത വിഭാഗങ്ങളിൽ മികവ് പുലർത്തിയ 11 ബ്രാൻഡുകൾക്കാണ് പുരസ്കാരം സമ്മാനിച്ചത്.

ഹരിത ആർക്കിടെക്ചർ പുരസ്കാരം ഹാബിറ്റാറ്റ് ഗ്രൂപ് ചെയർമാൻ ഡോ. ജി. ശങ്കർ, വിഷണറി ബിൽഡർ ബ്രാൻഡിനുള്ള പുരസ്കാരം അസെറ്റ് ഹോംസ് ഫൗണ്ടറും എം.ഡിയുമായ വി. സുനിൽ കുമാർ, മികച്ച റൂഫിങ് ഷീറ്റ് ബ്രാൻഡിനുള്ള പുരസ്കാരം ലക്സ്യൂം റൂഫിങ് എം.ഡി എൻ.കെ. അബ്ദുൽ ഖാദർ, ബെസ്റ്റ് ട്രസ്റ്റഡ് ഫർണിച്ചർ ബ്രാൻഡിനുള്ള പുരസ്കാരം എക്സോട്ടിക് ഫർണിച്ചർ കമ്പനി ചെയര്‍മാന്‍ എം.കെ. അബുഹാജിയും എം.ഡി എം.കെ. നബീലും ബെസ്റ്റ് സ്റ്റീൽ ഡോർസ് ആൻഡ് വിൻഡോസ് ബ്രാൻഡിനുള്ള പുരസ്കാരം ഹവായ് ഡോർസ് ആൻഡ് വിൻഡോസ് സി.എം.ഡി പി. മുഹമ്മദലിയും സി.ഇ.ഒ എം.എ. ഷാഹിദും ബെസ്റ്റ് ടെംകോർ ടെക്നോളജി ത്രീലയർ ടി.എം.ടി ബ്രാൻഡ് പുരസ്കാരം മിനാർ ഗ്രൂപ് ഓഫ് കമ്പനീസിന്റെ ടെംപ്കോർ എഫ് ഇ 550 ഡി ബ്രാന്‍ഡിനായി ഡയറക്ടർ മുഹമ്മദ് ഹനീഫ എന്നിവർ ഏറ്റുവാങ്ങി.

ബെസ്റ്റ് എമേർജിങ് ബിൽഡ്‌വെയർ ഇക്കോസിസ്റ്റം പുരസ്കാരം വിക്യൂ ബിൽഡ്‌വെയർ സി.ഇ.ഒ സൽമാൻ ഫാരിസ്, ബെസ്റ്റ് ആർക്കിടെക്ചറൽ ടഫൻഡ് ഗ്ലാസ് ബ്രാൻഡിനുള്ള പുരസ്കാരം ലാൻസെറ്റ് ഗ്ലാസ് ചെയര്‍മാനും എം.ഡിയുമായ കെ.എസ്. അബ്ദുൽ റസാഖ്, ബെസ്റ്റ് ഹോം എലവേറ്റർ ബ്രാൻഡിനുള്ള പുരസ്കാരം ആരോൺ എലവേറ്റേഴ്സ് മാനേജിങ് പാര്‍ട്ണര്‍ എം. അനു, പ്രോമിസിങ് ബിൽഡർ പുരസ്കാരം ബെയ്റ്റ് ഹോംസ്ഫോർ ബിൽഡേഴ്സ് എം.ഡി ഫസലുറഹ്മാനും ഡയറക്ടര്‍ നിയാസും ലക്ഷ്വറി ഫ്ലോറിങ് ബ്രാൻഡ് പുരസ്കാരം മെർമെർ ഇറ്റാലിയ ചെയര്‍മാനും എം.ഡിയുമായ കെ.വി. സക്കീർ ഹുസൈൻ എന്നിവരും ഏറ്റുവാങ്ങി. മീഡിയവൺ ഡയറക്ടർ വയലാർ ഗോപകുമാർ, സി.ഇ.ഒ മുഷ്താഖ് അഹ്മദ്, എഡിറ്റർ പ്രമോദ് രാമൻ, തിരുവനന്തപുരം ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *