January 15, 2026

തിരുവനന്തപുരം : ജനുവരി 7,8,9 തീയതികളിലായി തൊടുപുഴയിൽ നടക്കുന്ന കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസ്സോസിയേഷൻ 36-ാം വാർഷിക സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചാരണാർത്ഥം പതാകദിനം ആചരിച്ചു. ആയിരം കേന്ദ്രങ്ങളിൽ സംസ്ഥാന വ്യാപകമായി കെആർഡിഎസ്എ യുടെ ആഭിമുഖ്യത്തിൽ പതാക ദിനാചരണം സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ മുഴുവൻ റവന്യൂ ഓഫീസുകളിലും പതാക ഉയർത്തി. തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ കെആർഡിഎസ്എ സംസ്ഥാന ജനറൽ സെക്രട്ടറി പി.ശ്രീകുമാർ തിരുവനന്തപുരം ജില്ലാതല പതാക ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം താലൂക്ക് ഓഫീസിൽ സംസ്ഥാന സെക്രട്ടറി ആർ. സിന്ധുവും പബ്ലിക് ഓഫീസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിനോദ് വി. നമ്പൂതിരിയും പതാക ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിൻകര താലൂക്കിൽ ബി.ചാന്ദ്നി, വർക്കല താലൂക്കിൽ സബീർ, ചിറയിൻകീഴ് താലൂക്കിൽ മനോജ്‌കുമാർ.എം, നെടുമങ്ങാട് താലൂക്കിൽ ആർ.എസ് സജീവ്, കാട്ടാക്കട താലൂക്കിൽ എസ്. ജയരാജ്, ഐഎൽഡിഎം ക്യാമ്പസിൽ ജി.അനിൽകുമാർ,
സ്റ്റാമ്പ്‌ ഡിപ്പോയിൽ വി.ശശികല എന്നിവർ പതാക ഉയർത്തി. വിവിധ താലൂക്കുകളിലെ റവന്യൂ ഓഫീസുകളിൽ നടന്ന പതാക ദിനാചരണ പരിപാടികളിൽ കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ (കെആർഡിഎസ്എ) ജില്ലാ-താലൂക്ക് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *