ആറ്റിങ്ങൽ : – ലീഡർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് പബ്ലിക് സ്ക്വയറിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഹൃദ്യമായ സ്വീകരണം നൽകി. ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദീപാ അനിൽ ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ആയി തിരഞ്ഞെടുക്കപ്പെട്ട ദീപാ അനിൽ, ആറ്റിങ്ങൽ നഗരസഭാ കൗൺസിലർമാരായ കെ. സതി, എസ്. ശോഭനകുമാരി, വി. മല്ലിക, കിരൺ കൊല്ലമ്പുഴ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൻസർ പെരുംകുളം എന്നിവർ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. അൻസർ ആലംകോട് – തൊട്ടിക്കല്ല് യൂണിറ്റിലെ ചുമട്ടു തൊഴിലാളി കൂടിയാണ്. ഭാര്യ കടയ്ക്കാവൂർ പഞ്ചായത്ത് വാർഡിൽ നിന്നും ജയിക്കുകയുണ്ടായി.
കെ. കൃഷ്ണമൂർത്തി, എസ്. ശ്രീരംഗൻ, ജെ. ശശി, പി. ജയചന്ദ്രൻ നായർ,എ. ഗോപി, ശാസ്തവട്ടം രാജേന്ദ്രൻ,കടക്കാവൂർ അശോകൻ, ആലംകോട് സഫീർ, സലിം പാണന്റെ മുക്ക്,തോമസ് ജോസഫ്,വിജയൻ സോപാനം, ആർ. വിജയകുമാർ, ആറ്റിങ്ങൽ ഷീജ, സുശീല ടീച്ചർ,വക്കം ജയ, രത്നകുമാർ, ദിവാകരൻ പിള്ള, ചിറയികീഴ് സുരേഷ്, പ്രതീഷ് ആറ്റിങ്ങൽ, അബ്ദുൽ വഹാബ് എന്നിവർ ആശംസ പ്രസംഗം നടത്തി.
