കിളിമാനൂർ പള്ളിക്കലിൽ മാരക ലഹരി മരുന്നായ എം ഡി എം എ പിടികൂടി.പള്ളിക്കലിൽ പുലർച്ചെ നടന്ന വാഹന പരിശോധനയിലാണ് രണ്ട് ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ ആയത്.പാരിപ്പള്ളി സ്വദേശി ഷേക്ക് അഹമ്മദ് (33),മലപ്പുറം സ്വദേശി ഷാഫി (28) എന്നിവരാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
ഇവർ സഞ്ചരിച്ചിരുന്ന ഡൽഹി രജിസ്ട്രേഷൻ ഇന്നോവ ക്രിസ്റ്റയും പോലീസ് കസ്റ്റഡിയിലെടുത്തു.വർക്കല ഡിവൈഎസ്പി ഗോപകുമാറിന്റെ നിർദ്ദേശപ്രകാരം നക്കോട്ടിക് ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.
