ചിറയിൻകീഴ്: റെയിൽവേ സ്റ്റേഷനിൽഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിടിച്ച് മരിച്ചു. ആറ്റിങ്ങൽ തച്ചൂർകുന്ന് തെന്നൂർലൈനിൽ ഗീതാഞ്ജലിയിൽ പ്രവീൺ (45) ആണ് മരിച്ചത്. ഇദ്ദേഹം കൊല്ലം കോർപ്പറേഷനിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് 3.00 മണിയോടെ തിരുവനന്തപുരം ഭാഗത്തേക്ക് പോയ കോർബ എക്സ്പ്രസ് എത്തിയ സമയത്താണ് ദുരന്തം ഉണ്ടായത്. സംഭവത്തിന് മുൻപ് ഏകദേശം ഒരു മണിക്കൂറോളം പ്രവീൺ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ അസ്വസ്ഥനായി നിൽക്കുകയായിരുന്നുവെന്നും വിവരം ഉണ്ട്.ചിറയിൻകീഴ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ വിനീത. രണ്ട് പെൺമക്കൾ വിദ്യാർത്ഥികളാണ്.
