പോത്തൻകോട് : കുടവൂർ മുറിഞ്ഞപാലത്തിനു സമീപം നിൽക്കുന്ന വലിയ മാവ് റോഡിലേക്ക് അപകടകരമായ അവസ്ഥയിൽ വീഴാറായി നിൽക്കുന്നതായി പരാതി.
മരം സ്വകാര്യവ്യക്തിയുടെ വീടിന്റെ മുറ്റത്തെ കോൺക്രീറ്റ് പൊട്ടിച്ച് വേരുകൾ പുറത്തുവന്ന് ചാഞ്ഞുനിൽക്കുന്ന അവസ്ഥയിലാണ്. മരത്തിൽ ബസ് പോലുള്ള വലിയ വാഹനങ്ങളുടെ മുകൾഭാഗം ഇടിക്കുന്നതു പതിവാണ്.
ശക്തമായ കാറ്റടിച്ചാൽ ഏതുനിമിഷവും മരം റോഡിലേക്കു കടപുഴകാൻ സാധ്യതയേറയാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങളും തോന്നയ്ക്കൽ സ്കൂളിലെ നിരവധി വിദ്യാർഥികളുമാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്.
റോഡിൽ നിൽക്കുന്ന ഈ മരം മുറിച്ചുമാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പഞ്ചായത്ത് അധികൃതർക്കും പൊതുമരാമത്ത് അധികൃതർക്കും പരാതി നൽകിയിട്ടുള്ളതായി നാട്ടുകാർ അറിയിച്ചു.
