ആറ്റിങ്ങലിലെ പോലീസ് ഉദ്യോഗസ്ഥർ റിയൽ എസ്റ്റേറ്റ്-മണ്ണ് മാഫിയയുടെ ഏജൻ്റമാരായി പ്രവർത്തിക്കുന്നുവെന്ന് ബിജെപി.സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.പി.സുധീർ പറഞ്ഞു. ആറ്റിങ്ങലിലെ പോലീസ് – മണ്ണ് മാഫിയ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഡി വൈ എസ് പി ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ്റിങ്ങൽ മേഖലയിൽ വ്യാപകമായി തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമം ലംഘിച്ചുകൊണ്ടുള്ള നിയമ വിരുദ്ധമായ നിലം നികത്തലാണ് നടക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന്മാർ ഇതുവരെ നടപടി സ്വീകരിക്കാൻ തയാറായിട്ടില്ലാഎന്നും ആറ്റിങ്ങൽ സ്റ്റേഷൻ ഭരിക്കുന്നത് മണ്ണ് മാഫിയയും സിപിഎം നേതാക്കളുടെയും, നഗരസഭചെയര്‌മാന്റെയും നിയമവിരുദ്ധമായ ഒത്താശയോടെയാണ് നിലം നികത്തൽ എന്നും അദ്ദേഹം കൂട്ടി ചേർത്ത്
നിയമ വിരുദ്ധമായി കൊണ്ടിട്ട മണ്ണ് പൂർണ്ണമായും നീക്കം ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സുധീർ പറഞ്ഞു. പോലീസ് സ്റ്റേഷനു മുന്നിലേക്ക് നടത്തിയ മാർച്ചു പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉണ്ടായ പ്രതിഷേധത്തിനിടെ കയ്യിൽ ഗുരുതരമായി പരിക്കേറ്റ
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജിഷ്ണു ഗോവിന്ദിനെ വലിയ കുന്ന് താലൂക് ആശുപത്രിയിലേക്ക് മാറ്റി
ബിജെപി ജില്ലാ പ്രസിഡൻ്റ് എസ്.ആർ.രജികുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് സൂര്യകൃഷ്ണൻ, ദേശീയ കൗൺസിൽ അംഗം തോട്ടയ്ക്കാട് ശശി, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇലകമൺ സതീശൻ, രാജേഷ് മാധവൻ, യുവമോർച്ച നേതാക്കളായ ജിഷ്ണു ഗോവിന്ദ്, സജി നെടുമങ്ങാട്, ആനന്ദ് മോഹൻ, അനന്തു, രൂപേഷ് തുടങ്ങിയവർ മാർച്ചിനും തുടർന്നു നടന്ന ഉപരോധത്തിനും നേതൃത്വം നൽകി.
